Saturday, May 29, 2021

Manjaadi and Me!

 

Sometimes, we just happen to adore things without any reason in particular! My love for Manjaadikkuru dates back to the 8Os.

If I delve into those years, I may be able to dig out the tit-bits associated with Manjaadi and Me!

Though not sure, I guess it was at Guruvayur that I must have come across those little red red seeds for the first time. Considering the fact that I still crave for these seeds, it should have been love at first sight!

Every time I went to Little Krishna’s abode, I made it sure I get some time with Manjaadi! I remember seeing it in many places, especially around the countryside homes. I used to collect and put it in a box. I can’t exactly say why I liked it, but it kinda gave me some happiness!

Later on, when I grew up (frankly speaking, I really don’t think I have ever grown up), with the whirlwinds and tsunamis of life, I must not have given much of my thoughts to it…..

Sometimes in life, out of the blue, things from your past come back to you – Yes, it happened to me too!

Way back in 2009, when I came to attend the interview at Primrose, I was welcomed by a lovely spread of Manjaadi on the way to the school building! A big Manjaadi tree stood there, probably smiling at me! It still stands there in all its glory and continues to make me happy every time I look at it.

Those days, I don’t remember having a phone with a camera. If not, I would not have missed clicking such a lovely sight! Thinking of that now, I feel it must have been a positive note. Primrose is as close to my heart as how Manjaadi is!

And, the story is that – whenever I got a chance, just like a little girl, I picked up the manjaadikkurus, which has become quite a good collection now! Now, that I have a phone with a camera, I click pics arranging it differently each time!

The story of Manjaadi and Me is that of a 40 year old love - life. And, the saga continues…..unlike other things that flipped away!

These are tiny, little things, but Manjaadi does spread some cheer on my days!

At least, is not better to spend time on these than on cribbing and grumbling and hating and getting depressed on the worrisome aspects of life???

Friday, May 28, 2021

കിളി പോയി !

Hurray! TGIF!

ചന്നം പിന്നം പെയ്യുന്ന ചാറ്റൽ മഴ!

ജോൺസൻ മാഷ്!

https://www.youtube.com/watch?v=vRfaF_fFpfI

https://www.youtube.com/watch?v=yCORvaXjmm4

കട്ടൻകാപ്പി !  കട്ടൻ ചായ വേണ്ട! വേണ്ട, വേണ്ടാത്തോണ്ടാ !

ബാൽക്കണിയിൽ ഇറ്റിറ്റു വീണു തെറിച്ചു വരുന്ന മഴത്തുള്ളികൾ!

രാത്രിമുല്ലയുടെ മാസ്മരഗന്ധം!

രാത്രിയിലേക്കൂളിയിടുന്ന സായാഹ്നങ്ങൾ, അതും വെള്ളിയാഴ്ച സായാഹ്നങ്ങൾ!

ആഹാ! അന്തസ്സ്!

എന്റെ മാതാവേ!

എന്റെ കിളികൾ എല്ലാം ഈ പോണ്ടിച്ചേരി തന്നെ വിട്ടു പറന്നു പോയോ! എല്ലാത്തിനെയും പിടിച്ചു കൂട്ടിൽ കയറ്റട്ടെ!

അത് പിന്നെ സോളമന്റേം സോഫിയെടേം പാട്ട് കേട്ടാൽ കിളി എങ്ങനെ പോകാതെ ഇരിക്കും??

ഏതൊക്കെ നാട്ടിൽ ജീവിച്ചാലും, മനസ്സിൽ കുറെ മലയാളിത്തങ്ങൾ ഉണ്ടാവും മലയാളിക്ക്!

പണ്ടാരോ പറഞ്ഞ പോലെ - നമ്മളൊക്കെ പൊട്ടീതും പൊളിഞ്ഞതും ആണാണെന്നേ - എന്നാലല്ലേ കുറച്ചു വെളിച്ചം കേറുള്ളു ...എത്ര ശരിയാണത്!

അപ്പൊ ഈ മഴയും വെള്ളിയാഴ്ചയും ജോൺസൻ മാഷും കട്ടൻ കാപ്പിയും തരുന്ന വെളിച്ചങ്ങൾ ഒരു ഒന്നര കിക്കല്ലേ!

വീണ്ടും കുത്തിക്കുറിക്കാൻ തോന്നിയത് നന്നായി!

Being able to fill your soul for yourself is tremendously beneficial!

Wednesday, May 26, 2021

ഇമ്മിണി വല്യ ഇഷ്ടം!

 പഴശ്ശിയുടെ ആയുധമുറകൾ കമ്പനി കാണാൻ കിടക്കുന്നെ ഉള്ളു എന്ന് പറഞ്ഞ പോലെ, ചില പാട്ടുകളോടെനിക്കുള്ള ഇഷ്ടം നിങ്ങൾ കാണാൻ കിടക്കുന്നതെ ഉള്ളു!

കണ്ടും കേട്ടും  ഫ്ലാറ്റിൽ ഉള്ളവർ പണ്ടാരമടങ്ങി  കാണും!!! ഇനിയും കാണാൻ കിടക്കുന്നതെ ഉള്ളു ബാക്കി കൂടെ! ഇവിടെയുള്ള തമിഴ് അയൽവാസികൾക്കൊക്കെ ചിലപ്പോ നമ്മുടെ മലയാളം പാട്ടൊക്കെ മനഃപാഠം ആയിട്ടുണ്ടോ എന്ന് എനിക്കൊരു സംശയം ഇല്ലാതെയില്ല !

"ലോക്ക്ഡൗൺ ലോക്ക്ഡൗൺ" എന്ന് കേട്ടപ്പോൾ ഇത്രക്കങ്ങോട്ടു കരുതീലമ്മിണ്യേ!

അപ്പൊ പറഞ്ഞു വന്നത്  വേറെ ഒന്നും അല്ല - ജോലി ഒക്കെ ആവശ്യത്തിനും ആവശ്യത്തിൽ കൂടുതലും  ഉണ്ടെങ്കിലും നമുക്ക്  "മി ടൈം" വേണോലോ!  രാവിലെ പാട്ടുപെട്ടി അങ്ങട് തുറക്കും. തുറന്നാൽ പിന്നെ ഒരു പാട്ട് തന്നെ ഒരു നൂറു തവണ കേൾക്കും.

 വട്ടാണല്ലേ?- എന്ന് നിങ്ങൾക്കു തോന്നും!

അതെ! വട്ടാണ്!

ചില പാട്ടുകൾ ആണ്!

നമുക്കെത്ര കേട്ടാലും മതിവരില്ല.

പാട്ടുകൾ കേട്ട് തുടങ്ങിയ കാലം തൊട്ടു ഇഷ്ടമുള്ള ഒരു പാട്ടാണിത്.

https://www.youtube.com/watch?v=OGc-dDHhNm8

പണ്ട് കേട്ടപ്പോൾ വരികൾ ഇത്ര അങ്ങോട്ട് ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു !

എന്റെ സാറേ! ചുറ്റുമുള്ളതൊന്നും കാണുന്നില്ല! കേൾക്കുന്നില്ല!

എന്താ വരികൾ! വേറെ ഏതോ ലോകത്തു പോയത് പോലെ തോന്നി കുറെ നേരം!

മെഡുല്ല ഒബ്ലാങ്കെട്ട നിറച്ചു ഇപ്പോ ഇത് മാത്രേ  ഉള്ളു!

എനിക്കൊരു കാര്യം മനസിലായി - എനിക്ക് ഇടക്കിക്കിടക്കു എഴുതാൻ തോന്നുന്നത് എന്താണെന്ന്.

ദേ ദിത് നോക്കിയേ -

---പറയാതെ കൊക്കിൽ ഒതുക്കിയതെല്ലാം
വിരലിന്റെ തുമ്പിൽ തുടിച്ചുനിന്നു---

വിരലിന്റെ തുമ്പിൽ നിന്ന് നേരെ ടൈപ്പിംഗ് ബോഡിലോട്ടു പോയി. 

ദേ, ദിവിടെ പോസ്റ്റ് ആയി വന്നു!

ശുഭം!


Tuesday, May 25, 2021

നിശീഥിനി

 കാര്യം നമ്മൾ "തമസോമ ജ്യോതിർഗമയ' എന്നൊക്കെ പറയുമെങ്കിലും എനിക്കിഷ്ടം "വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം!" ആണ്‌.

എന്തോ!

പണ്ടേ എനിക്കിഷ്ടമാണ് നിശീഥിനിയും അവളിലെ ഇരുണ്ട നിറങ്ങളും.... നിശബ്ദതയും , പിന്നെ എപ്പോഴോ അതിലൂടെ എന്നെ തേടി വന്ന ഏകാന്തതയും ഒക്കെ ! 

 എപ്പോഴാണെന്നോ എവിടെ വച്ചാണെന്നോ എനിക്ക് തന്നെ ഓർമ്മയില്ല.

ലാലേട്ടൻ പറയുന്ന പോലെ - അതങ്ങനെ തന്നെ - അത്രേ ഉള്ളു!

എന്തൊക്കെ ആണെങ്കിലും

-രാത്രിയുടെ പാട്ടുകൾ

-രാത്രികൾക്കു മാത്രം എനിക്ക് തരാൻ  പറ്റുന്ന കുറെ ചിന്തുകൾ

-രാത്രിയുടെ നിശബ്ദസംഗീതം

-രാത്രിമുല്ലകൾ, രാത്രിയിൽ വിരിയുന്ന പൂക്കൾ

- ഇതൊക്കെ എപ്പോഴും ആത്മാവിന് പ്രിയപ്പെട്ടതാകുന്നു .....

ഞാനുള്ള  കാലം വരെ ഒരു പക്ഷെ എന്നിൽ നില്കുന്നവ!

ആർത്തലച്ചു ഭൂമിയിലേക്ക് വരുന്ന മഴയയുടെ തീഷ്ണത ഉണ്ട് എനിക്ക് നിശീഥിനിയോടുള്ള പ്രണയത്തിൽ!

ഇന്നിപ്പോ എന്താ ഇതൊക്കെ ഇങ്ങനെ മനസ്സിൽ കേറി ഇറങ്ങുന്നേ എന്ന് ഞാൻ ചോദിച്ചപ്പോൾ എനിക്ക് കിട്ടിയ ഉത്തരം ആണ്  പാട്ട്! ഇത് ഇന്നലെ കേട്ടപ്പോൾ തൊട്ടാകും എനിക്ക് എഴുതാൻ തോന്നിയത്.

https://www.youtube.com/watch?v=Uo_c1gCESbo 

പണ്ടേ ഇഷ്ടമുള്ള സിനിമ - അത് പോലെ ഇഷ്ടമുള്ള പാട്ടുകളും ...എങ്കിലും ഇതിനോടരൽപ്പം ഇഷ്ടക്കൂടുതൽ ഉണ്ടല്ലോ!

കാരണം - നിശീഥിനി