Saturday, July 31, 2021

മിഥ്യ

എന്റെ ബ്ലോഗിനെ ഞാനൊരു ഓൺലൈൻ ഡയറി ആയാണ് കാണുന്നത്. പണ്ട് ഡയറി എഴുതുന്ന ശീലം ഉണ്ടായിരുന്നു. അതിപ്പോൾ ബ്ലോഗ് ആയി എന്ന് മാത്രം! ഇപ്പോൾ എഴുതി വയ്ക്കുന്നത് ഒരു പക്ഷെ കുറെ നാൾ കഴിഞ്ഞു വായിക്കുമ്പോൾ കൗതുകം ഉണർത്തിയേക്കാവുന്നവ. ഒരു പക്ഷെ ഞാൻ വായിക്കാൻ വന്നില്ലെങ്കിലും മറ്റുള്ളവർക്കു വായിക്കാൻ തോന്നുന്നവ!

ഞാനാദ്യമായി എഴുതിയ കഥ ഏതാണെന്നു ഓർമയില്ല. സ്കൂളിലെ ഒരു കഥാരചന മത്സരത്തിന് വേണ്ടി എഴുതിയത് ഓർമയുണ്ട്. എന്നാൽ രണ്ടാമത് എഴുതിയ കഥ നല്ല പോലെ ഓർമയുണ്ട്. 'മിഥ്യ' എന്നായിരുന്നു ഞാൻ അതിനു പേരിട്ടത്! കഥയും കഥാപാത്രങ്ങളും ആത്മാംശമുള്ളതായിരുന്നു. ആത്മാംശം എന്ന് പറയുമ്പോൾ അത് വരെ ഉള്ള ജീവിതത്തിൽ നിന്നുതിർത്തിയതല്ല, ഒരു പക്ഷെ വർഷങ്ങൾക്കപ്പുറം നടന്നേക്കാവുന്ന പോലെയുള്ള എഴുത്തായിരുന്നു അത്. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ കുറെയൊക്കെ അത് പോലെ നടന്നിട്ടുണ്ട് എന്നും തോന്നിയിട്ടുണ്ട്. എഴുത്തിലേക്ക് എത്തിപെടാനായി ഈയൊരു കാര്യം കുറച്ചു ദിവസമായി മനസ്സിൽ കിടന്നു കറങ്ങുന്നുണ്ടായിരുന്നു. എന്ത് കൊണ്ടോ ഇന്നാണത് അക്ഷരകൂട്ടുകളിലേക്ക് രൂപാന്തരപ്പെട്ടത് .

ഇപ്പോഴും അജ്ഞാതമാണ് എന്ത് കൊണ്ട് 'മിഥ്യ' എന്ന പേര് ആ കഥയ്ക്ക് തിരഞ്ഞെടുത്തുവെന്നത്. കഥയും കഥാപാത്രങ്ങളും എന്നിലേക്ക് വന്നത് പോലും ഒന്നും അറിഞ്ഞു കൊണ്ടായിരുന്നില്ല എന്നതും വ്യക്തമായി ഓർക്കുന്നു. വിരൽത്തുമ്പിലേക്കു വന്നത് എഴുതി പിടിപ്പിച്ചത് മാത്രമാകാം ഞാൻ ചെയ്തതും. അത് പോലെ തന്നെയാകും പേരിട്ടതും!

മിഥ്യ' എന്നൊരാ വാക്ക് അത്രമേൽ എന്നിൽ ആലോചന നിറയ്ക്കുന്നുണ്ടായിരിക്കാം, അതാണല്ലോ എനിക്കിതു എഴുതാൻ തോന്നിയത്. അത് പോലെയൊരു കഥ അന്നത്തെ പ്രായത്തിൽ എനിക്കെങ്ങനെ എഴുതാനായി? അത് തന്നെയൊരു മിഥ്യയല്ലേ? അതിലെ കഥാസന്ദര്ഭങ്ങളിൽ പലതും ഇപ്പോൾ നടന്നു കഴിഞ്ഞിരിക്കുന്നു താനും!

ഒരു പക്ഷെ, നമ്മൾ സത്യമായി കരുതിയെതെല്ലാം മിഥ്യയായിരുന്നിരിക്കാം! അത് പണ്ടേ ഏതോ രീതിയിൽ അറിഞ്ഞിരിയ്ക്കാം, പ്രകടമായല്ലെങ്കിലും.ജീവിതത്തിൽ പലതും മിഥ്യ തന്നെയാണ്! നമ്മൾ സത്യമായി കരുതിയതൊക്കെ മിഥ്യ ആയിരുന്നെന്നു നമുക്ക് കാണിച്ചു തരും - ജീവിതസാഹചര്യങ്ങളിലൂടെയും മനുഷ്യരുടെ സ്വഭാവവൈചിത്ര്യങ്ങളിലൂടെയും. നമ്മൾ സത്യമായി കണ്ടിരുന്ന പലതും ഒരു മിഥ്യയായിരുന്നെന്നു മനസിലാക്കാൻ ഒരു പക്ഷെ കാലങ്ങൾ എടുത്തേക്കാം! എത്ര ആത്മാർഥമായി സമീപിച്ചാലും ഏച്ചുകെട്ടിയാൽ മുഴച്ചുതന്നെയിരിക്കും എന്ന സത്യം നമുക്കൊരു പക്ഷെ മിഥ്യയായി തോന്നിയിരുന്നിരിക്കാം, എന്നാൽ അതാണ് സത്യം എന്ന് കാലം തെളിയിച്ചു തരും! ജീവിതം പഠിപ്പിച്ചു തന്ന പല സത്യങ്ങളിൽ ഒന്നാകുന്നു എനിക്കത്.

എത്ര അടുത്തറിഞ്ഞു എന്ന് നമുക്ക് തോന്നിയാലും നമ്മൾ കാണാതെ ഒളിച്ചിരിക്കുന്ന ഒന്നുണ്ടാകും ഓരോരുത്തരിലും, അവിടെയാണ് നമ്മുടെ സത്യങ്ങൾ മിഥ്യയായി മാറുന്നത്! വർഷങ്ങൾക്കു മുന്നേ ഒരു കഥയിലൂടെ എനിക്കിതുപോലെയൊന്നു വരച്ചുകാട്ടിയിരുന്നിട്ടു പോലും, എനിക്കതു കാണാനായില്ല. മിഥ്യാധാരണയിൽ മുന്നോട്ടു പോകുമ്പോളും അറിഞ്ഞില്ല എന്റെ സത്യങ്ങൾ എല്ലാം തന്നെ മിഥ്യ ആയിരുന്നെന്നു!

ജീവിതം അങ്ങനെയാണ്!
ചിന്തോദ് ദീപകമല്ലേ?

Thursday, July 29, 2021

JOY ticks in ...


With a click, we capture a moment,
A FROZEN moment,
Never to be the same again!
Reminds me of Keats’ Grecian Urn,
Where a lot of moments were made stand still,
The best of all – the lover and his beloved!
The shutters have stories to tell,
Behind each lovely click,
Hides many smiles and tears!
Rock Beach in all its beauty,
Blues skies, Green waters and Smoky clouds,
Make me dance to the clicks of the shutters!

Monday, July 26, 2021

ഒരു പൂവിന്റെ ഓർമകളിൽ




ഈ പൂവിനെ പറ്റിയുള്ള ഓർമ്മകൾ ഏലൂർ ഇലഞ്ഞിക്കൽ ശിവക്ഷേത്രത്തിലാണ് തുടങ്ങുന്നത്. തൊഴുതു ചുറ്റി വരുമ്പോൾ താഴെ കിടക്കുന്ന പൂവുകൾ എടുക്കാൻ ഒരിക്കലും മറക്കാറുണ്ടായിരുന്നില്ല. ഒരു പൂവ് എങ്കിലും താഴെ വീണു കിടപ്പുണ്ടാകണേ എന്ന് ആലോചിച്ചാണ് ആ വശത്തേക്ക് നടക്കാറുണ്ടായിരുന്നത്.

പേരറിയാത്ത ഈ പൂവ് ഒരു അത്ഭുതമായിരുന്നു. വേറെ എവിടെയും ഇത് കണ്ടതായി എന്റെ ഓർമ്മകളിൽ ഇല്ല. അതിന്റെ നിറവും ആകൃതിയും ഒക്കെ വ്യത്യസ്തം തന്നെ. എങ്കിലും, നന്നായി പരിശോധിച്ചാൽ മാത്രമേ എന്ത് കൊണ്ട് അത് വ്യത്യസ്തമാകുന്നു എന്ന് കാണാൻ പറ്റൂ. ആദ്യ കാഴ്ചയിൽ ഒരു പക്ഷെ നമ്മൾ ശ്രദ്ധിക്കാതെ പോയേക്കാം.
പിന്നീട് വളരെ കാലം ഈ പൂവ് കണ്ടിട്ടില്ല, പ്രിംറോസിൽ എത്തുന്നത് വരെ. ഇവിടെ തലയുയർത്തിനിൽക്കുന്ന മരങ്ങളിൽ ഒന്നാണ് നാഗലിംഗപ്പൂമരം! ഒന്നല്ല, രണ്ടല്ല, മൂന്നു മരങ്ങൾ ഉണ്ട് ഇവിടെ. ഇപ്പോൾ ഏകദേശം പത്തു വർഷങ്ങളായി ദിവസവും കാണുന്ന ഒരു പൂവാണിത്, എങ്കിൽ അതിനോടുള്ള ഇഷ്ടം കുറയുന്നില്ല.

ഇന്നിപ്പോൾ ഞാൻ ക്യാബിനിലേക്കു കാലെടുത്തു വച്ചതും ആദ്യം കണ്ടത് എന്റെ ഡെസ്കിൽ ഭംഗിയായി അടുക്കി വച്ചിരിക്കുന്ന നാഗലിംഗപ്പൂക്കൾ ആണ്! രാധ അക്കയോടാണ് നന്ദി പറയേണ്ടത്! ഒരു തവണ ഞാൻ എന്തേലും ചെയ്താൽ രാധ അക്ക അത് നോക്കി അടുത്ത തവണ ചെയ്തിരിക്കും! പിന്നെ നടന്നത് പറയേണ്ട കാര്യം ഇല്ലാലോ! ദാണ്ടെ കിടക്കുന്നു ക്ലിക്കി ക്ലിക്കി എടുത്ത ക്ലിക്കുക്കൾ!

അടുത്ത് നോക്കിയാൽ കാണാം, നാഗത്തിന്റെ ഫണം പോലെ ഉള്ള കിരീടവും, താഴെ ശിവലിംഗവും! നിറം പിന്നെ കണ്ണിനു കുളിർമയേകുന്നതു തന്നെ! 

മായികലോകം തീർക്കുന്ന പ്രകൃതിയുടെ ഒരു ഉപഹാരം തന്നെയാണീ പൂവ് !

എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായിരുന്നു ആ നിമിഷങ്ങളിൽ -  യാന്ത്രികമായ ജോലികളിലേക്ക് കടക്കുന്നതിനു മുൻപ് !

Wednesday, July 21, 2021

ഒരു പൂ ചോദിച്ചില്ല....





പാരിജാതം മിഴി തുറന്നു!

ഗന്ധരാജൻ എന്ന പേരായിരുന്നു എനിക്ക് പരിചയം. ഇവിടെയൊക്കെ പാരിജാതം എന്നാണ് പറയുക. പേര് എന്താണേലും സംഭവം മാസ്മരികമാണ്! എന്റെ സാറേ, ഒരു രക്ഷയും ഇല്ലാത്ത വാസനയാണ്! അതും നമ്മുടെ നിശീഥിയിനിയുടെ സമ്മാനമാകുമ്പോൾ പിന്നെ ഇതിൽ പരം എനിക്കിനി എന്തു വേണം!

കടുംപച്ചയിലകൾക്കിടയിലൂടെ കാണുന്ന ഒരു സുന്ദരി! തൂവെള്ള നിറവും പതുപതുത്ത ഇതളുകളും.
പിന്നെ വാസനയുടെ കാര്യമാണേൽ പറയുകയും വേണ്ട! അതെന്താ വാസന ഇല്ലേ എന്ന് ചോദിച്ചാൽ ....നമ്മുടെ മൊത്തം കിളികളെയും നാടുകടത്താൻ കഴിവുള്ള ഒരു വാസന!!
അപ്പോൾ സംഭവം ഇതാണ്! എന്റെ മാവ് പൂത്തില്ലെങ്കിലും, പൂക്കുന്നതിനു മുൻപ് പൂച്ചിപ്പിടിച്ചു ചീഞ്ഞു പോയെങ്കിലും എന്റെ പാരിജാതം പൂത്തു. മരമായി വളരാൻ കെല്പുള്ളതാണേലും ഞാനതിനെ ചെടിച്ചട്ടിക്കുള്ളിൽ അതിർവരമ്പിട്ടു നിർത്തിയിട്ടും അത് പെട്ടന്ന് പൂത്തു! എന്റെ സ്നേഹം കണ്ടറിഞ്ഞു ഒരു പൂവ് കൊണ്ടെന്നെ കാണിച്ചു തന്നു - തിരിച്ചുള്ള സ്നേഹം!


Sunday, July 18, 2021

Foodie or Cook - Food is that which matters!



Though I am not a foodie, I just loooovvvvveeeeee to cook and serve. I am not sure when I started to have this craving to step into the kingdom of cooking. Probably, it got kick-started in my school days with some snacks. Unlike most girls of my age, I did become a good cook by the time I stepped into my PG days. Cutlets being the favourite of the lot, I remember parceling it for my cousins and friends! Beets did make my cutlets stand out in taste and looks!



It used to give me goosebumps while looking at the dishes I made in those days. One reason is that I did not really focus just on the taste, I had my own (crazy) way of presenting the dishes while spreading it on the dining table. Just stuffing down something into the aesophagus, picking it from some plate/bowl/glass is not my kind of dealing with it. Even if it is a simple dish, I would love to place it on the plate/bowl/ tray beautifully before serving it. I would say – it is an art!


That is not all! Believe it or not, I won't allow anyone to touch it till that dish gets added to my FOODOGRAPHY folder! Coming from a photography background, I think I have the camera-eye for anything that looks good. This has actually given rise to a lot of conflicts in the past and the saga continues! It happens when people are so really hungry and I would make them wait for me to capture those delicacies with the click of my shutters!



Sanks mostly gets into a verbal battle with me for this difficult trait in me! Considering his love for mom-cooked food, I sometimes make amends, but not always! And, I would make sure it is captured in the way I wanted! I have my ways in everything I do and this is no different. Though it may sound like adamancy, it is not adamancy; it is just the yearning for doing what you think is good for your SOUL!



My culinary skills have gone up the ladder with the years of trial and error runs!There are things that I would say is important while we cook – it is not just enough that we have all the ingredients or the best brands in the right proportion before us - it is not enough that we have the best modular kitchen with the modern utensils – it is not enough that we have a highly–priced cooking range, but you do need the right frame of mind and passion for making a dish that would melt down your mouth!


Though I would say I am a fan of simple, traditional Kerala cuisine, I don’t mind trying out anything that excites the cook in me! Isn’t it pure joy to look at people’s expressions while enjoying the food that we made? I don't think God entrusted the 'duty of cooking' to women, but if a woman loves the art of cooking, it does wonders indeed! 


Yesssssss! 
Good homemade food is an emotion – you may enjoy hotel food now and then, but the love and care that gets mixed with the food we make stands out in myriad ways!!!It is pure bliss to hear your people telling you they prefer your food to hotel food!

Friday, July 16, 2021

മേഘം പൂത്തപ്പോൾ

മഴയുടെ സംഗീതത്തിനേക്കാൾ നല്ല ഉണർത്തുപ്പാട്ട് വേറെ എന്താണുള്ളത്?മൂടിപുതച്ചുറങ്ങാൻ തോന്നുന്ന ഒരു പുലരിയിൽ, മഴയുടെ സംഗീതം ഉണർത്തുപ്പാട്ടാകുമ്പോൾ അറിയാതെ കാലുകൾ ചലിക്കുന്നത് ജനാലക്കപ്പുറത്തുള്ള വേപ്പുമരത്തിന്റെ ചില്ലകൾ മഴയിൽ കുളിച്ചു നിൽക്കുന്നത് കാണാൻ ആണ്.

ആകെ മൂടി നിൽക്കുന്ന ആകാശവും മഴത്തുള്ളികൾ നിറഞ്ഞു നിൽക്കുന്ന മരങ്ങളും ചുറ്റും കാണുമ്പോൾ എന്തോ ഒരു അനുഭൂതി ! 

മഴവിൽക്കുടയും എടുത്തു മൊട്ടമാടിയിലേക്ക് നടക്കുമ്പോൾ കുട ഒരു അധികപറ്റല്ലേ എന്നൊരു ചോദ്യം മനസ്സിലുണ്ടായിരുന്നു. അത് ശരി വയ്ക്കും പോലെ കുട മടക്കി വച്ച് മഴയത്തു നടക്കുമ്പോൾ അതൊരു കുഞ്ഞു സന്തോഷം. മനസ്സിലൊരു ഡിജെ പാർട്ടി നടന്ന പോലെ!

അല്ലെങ്കിലും, ചന്നം പിന്നം പെയ്യുന്ന മഴ എപ്പോളും  മനോഹരിയാണ്!

Wednesday, July 14, 2021

A 'walk' that we did not know, we walked!

Conversations are beautiful, especially with the ones who run on the same wavelength! 

Mostly, it satiates the girl/woman in me!

In one such conversation today, just came across the word ‘age’ and that completely took me off!

Isn’t age just a number? Did we ever notice we were ageing? 

We did age, but did we know is the question!

As I always say, I always feel I am just out of my college! The years that rolled by, the birthday candles that I have blown out, the birthdays that were meant to remind that I have added one more candle to the cake did not really strike me I guess. Maybe, being with the fresh generation has helped a bit, in this regard! And, maybe liking the person I am, might have helped a BUNCH too! 💃💃

From that 10 year old girl🙅 who cried for silver (all time fav) anklets, to the 15 year old who was adamant about studying 7 years only in UC, to the 20 year old who wanted to keep her parents happy, to the 25 year old who developed that much needed 'don't care' attitude, to the 30 year old who took to being a mom, to the 35 year old who had a passion to break the rules, to the 40 year old who wished to do what she wanted, to the 45 year old who says 'damn it' and has her own ways – it was a long walk! From Black to some gorgeous Silver here and there, that I may love not to hide, and the wrinkles that come up showing are JUST the physical changes - it has absolutely nothing to do with the soul! 

Isn't it all feeling like a cakewalk? 

I think I would prefer a catwalk ahead, if time permits!

Saturday, July 3, 2021

മഴചിന്തുകൾ

പെയ്യാൻ വിതുമ്പി നിൽക്കുന്ന ആകാശം

നിശീഥിനിയെ പുൽകാൻ നിൽക്കുമ്പോൾ

എന്റെ ചൂരൽ കസേരയിലിരുന്നു

ചൂടുള്ള കാപ്പി ഊതികുടിക്കാൻ എന്ത് സുഖമാണ്!


മഴപ്പാട്ടിനായി ഉള്ളം കൊതിച്ചപ്പോൾ

പല പാട്ടുകൾ മനസിലേക്കോടിയെത്തിയപ്പോഴും

ഒട്ടും ആലോചിക്കാതെ വിരൽത്തുമ്പുകൾ ചലിച്ചതു

കറുപ്പിന്റെയും വെളുപ്പിന്റെയും കാലഘട്ടത്തിലേക്കാണ്!

https://www.youtube.com/watch?v=oXLzfldeDcM

അവിടെ മഴ പ്രണയമായി പീലിവിടർത്തിയാടിയെങ്കിൽ

ചില പാട്ടുകൾ മഴയെ ആഘോഷവുമാക്കിയിട്ടുണ്ട്

തിമിർത്തുപെയ്യുന്ന മഴ തിമിർത്താടുന്ന

പെണ്ണിനെ പോലെ തന്നെ മനോഹാരിയല്ലേ!

https://www.youtube.com/watch?v=owMZLRnaUh0

വേദനയുടെ തടങ്ങളിൽ കെട്ടിക്കിടക്കുന്ന മഴപ്പാട്ടുകൾക്കു

നമ്മുടെ ആശാനിരാശകളെ ഒഴുക്കി വിടാനാകില്ലേ?

ആർത്തിരമ്പി വരുന്ന മഴത്തുള്ളിക്കും ആർത്തലച്ചു വരുന്ന

കണ്ണുനീർത്തുള്ളിക്കും ഒരേ കഥയാണോ പറയാനുള്ളത്?

https://www.youtube.com/watch?v=Dg9-eni9zWk

നിശീഥിനി മഴയെ പതിയെ വരവേൽക്കുമ്പോൾ

മഴത്തുള്ളികൾ ചിന്നിത്തെറിച്ചു വീഴുമ്പോൾ

മിന്നൽ പിണരുകൾ വെള്ളിവർണങ്ങൾ വരയ്ക്കുമ്പോൾ

ഞാനെന്റെ മഴവില്ലുകൾ തിരയുകയായിരുന്നു!

---

മഴയത്തു എങ്ങനെയാ മഴവില്ല് കാണുക?

Thursday, July 1, 2021

കുക്കുമ്പർ സിറ്റി🥒/ വെള്ളരിക്കാപ്പട്ടണം

രായ്ക്കുരാമാനം സ്ഥലം വിട്ടാലോ എന്ന് ആലോചിച്ചതാ! 
ജാംബവാന്റെ കാലത്തെ ഐഡിയ ആണല്ലോ എന്നോർത്ത് വേണ്ടാന്നു വച്ചു .

നൂല് പൊട്ടിയ പട്ടം പോലെ മനസ്സ് പോയപ്പോൾ തന്നെ അതിനോട് നല്ല പച്ചമലയാളത്തിൽ പറഞ്ഞതാ വേണ്ട വേണ്ട എന്ന്. ആര് കേൾക്കാൻ? 
ശങ്കരൻ വീണ്ടും തെങ്ങേൽ 🌴തന്നെ! 
അല്ലേലും നായേടെ🐕 വാല് പന്തീരാണ്ടുകാലം കുഴലിൽ ഇട്ടിട്ടും കാര്യം ഇല്ലല്ലോ!

ചെകുത്താനും കടലിനും ഇടയിൽ പെട്ട പോലെ! ഹോ!

മഴ🌧️🌧️ കാത്തിരുന്ന വേഴാമ്പലിനെ പോലെ ഇരുന്നതല്ലേ! 
എന്നിട്ടും എന്താ ഇങ്ങനെ, ലെ?

അന്നേ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു. അതെങ്ങനെയാ മൂത്തോർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കുമല്ലോ! ഇതിപ്പോ വെളുക്കാൻ തേച്ചത് പാണ്ടായി!

ചിലപ്പോൾ തോന്നും ചുണ്ടിനും 🍵കപ്പിനും ഇടക്ക് വച്ച് പോയതാണെന്ന്! ചിലപ്പോൾ തോന്നും മുറ്റത്തെ മുല്ലക്ക് മണമില്ലാത്ത കൊണ്ടാണെന്ന് . പിന്നെ ചിലപ്പോൾ തോന്നും കണിയാനോട് തെങ്ങിൽ കയറാൻ പറഞ്ഞത് കൊണ്ടല്ലേ എന്ന്.

എന്തായാലും കയ്യാലപ്പുറത്തെ 🥥തേങ്ങാ പോലെ ഇരിക്കുന്നതിനേക്കാൾ നല്ലതു ഇതല്ലേ? 

ഒരു തരം ചിറ്റമ്മനയം, ലെ? 
ഒരു മാതിരി അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞ പോലെ.

വെള്ളത്തിൽ വരച്ച വരയായി എല്ലാം!
പഴമക്കാർ പറയുന്ന പോലെ കതിരിനു വളം വച്ചിട്ടു എന്ത് കാര്യം? 
എലിയെ🐀 തോൽപ്പിച്ച് ഇല്ലം ചുടുന്ന ആൾക്കാരോട് പറഞ്ഞിട്ട് എന്ത് കാര്യം? 

ഇരുട്ടു കൊണ്ട് ഓട്ട അടക്കട്ടെ - അതല്ലേ നല്ലതു? 
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തട്ടെ !

വെള്ളരിക്കാപ്പട്ടണം ആണല്ലോ-  അർദ്ധരാത്രിയിലും കുട ⛱️പിടിക്കും.

അരിയെത്ര എന്നു ചോദിച്ചാൽ പയറഞ്ഞാണഴി എന്ന് പറയും.

അധികം ആയാൽ അമൃതും വിഷം - അത്രേ ഉള്ളൂ . അതന്നെ!

ഇതൊക്കെ ആണേലും ഒന്നുണ്ട് - കണ്ണടച്ച് പാല് കുടിച്ചാൽ ആരും അറിയില്ലല്ലോ! 

അതൊരു ഒന്ന് ഒന്നര വിശ്വാസം!

ഇതിപ്പോ ഒരു കഥയാണെന്ന് തോന്നിയാൽ - അതെ - ഇതൊരു പണി പാളിയ കഥയാണ്!

ഇംഗ്ലീഷ് ഇടിയംസ് പഠിച്ചു പഠിച്ചു മലയാളം ഇടിയംസിലേക്കു എത്തിയ ഒരു കഥ!

ശീലുകൾ വച്ച് എഴുതാൻ അരക്കൈ നോക്കീതാ! ശീലുകൾ മലയാളത്തിൽ ഇഷ്ടം പോലെ ഉണ്ട്, പലതും നമ്മൾ അറിയാതെ നമ്മുടെ സംസാരത്തിൽ കേറിപറ്റിയവ! 

ഏതായാലും വളരെ തിരക്ക് പിടിച്ച ഒരു ദിവസം കഴിഞ്ഞു, അതും ക്ഷമയുടെ നെല്ലിപ്പലക കണ്ട ഒരു ദിവസം ഇത് എഴുതിയപ്പോൾ ഒരു സുഖം!😉

അല്ലെങ്കിലും ഇടിയംസ് എന്റെ കണ്ണിലുണ്ണിയല്ലേ!🤗🤗🤭