Monday, August 16, 2021

ഗാന്ധർവ്വം

2013 ലോ മറ്റോ ആണെന്ന് തോന്നുന്നു.

ബാംഗ്ലൂരിലെ ഏതോ തെരുവോരത്തു നിന്ന് എന്റെ കൂടെ കൂടിയതാണിദ്ദേഹം!

ഞാനിങ്ങനെ സ്ഥലകാലബോധമില്ലാതെ ഷോപ്പിംഗ് ചെയ്തു നടക്കുമ്പോഴാണ് ആരോ എന്നെ നോക്കുന്നതു പോലെ തോന്നിയത്. തിരിഞ്ഞു നോക്കിയപ്പോൾ, ദേ എന്നെ നോക്കി ചിരിക്കുന്നു. ഒറ്റ നോട്ടത്തിൽ "ഞാൻ ഗന്ധർവ്വൻ" ആണ് ഓർമ വന്നത്! അതിലെ ഗന്ധർവ്വശില്പം ഏതാണ്ട് ഇത് പോലെ ഒക്കെ തന്നെ ആയിരുന്നു. പിന്നെ ഒന്നും നോക്കിയില്ല, അങ്ങോട്ട് വാങ്ങി.

"ഞാൻ ഗന്ധർവ്വൻ" ഒരു ഒന്ന് ഒന്നര സിനിമ അല്ലെ? ഒരു പക്ഷെ "ഗന്ധർവ്വൻ" എന്നത് ഒരു ഭ്രമകല്പന ആണെങ്കിലും, അന്നത്തെ കാലത്തു അത് കണ്ടു നടത്തിയ ചർച്ചകളൊക്കെ അടിപൊളിയായിരുന്നു. അമ്മുമ്മ വരെ ചർച്ചകളിൽ സജീവസാനിധ്യം ആയിരുന്നു. ഗന്ധർവ്വൻ കൂടിയ കഥകളൊക്കെ കേട്ട് കിളി പോയി ഇരുന്നിട്ടുണ്ട്! എന്തൊക്കെ പറഞ്ഞാലും "പദ്മരാജൻ ടച്ച്" ഉള്ള മനോഹരമായ ഒരു മനോരഥസൃഷ്ടി തന്നെയാണ് "ഞാൻ ഗന്ധർവ്വൻ". പാട്ടുകളുടെ കാര്യം പിന്നെ പ്രത്യേകം പറയണ്ടല്ലോ!


എന്റെ ഗന്ധർവ്വൻ - ഏതായാലും അദ്ദേഹത്തിനൊരു പോസിറ്റീവ് വൈബ് ഉണ്ട്. ചിലപ്പോഴൊക്കെ എന്റെ പുസ്തകകൊട്ടയിൽ വന്നിരിക്കും, ചിലപ്പോഴൊക്കെ എന്നെ നോക്കി ഈ പുസ്തകസ്റ്റാൻഡിലും. സൂക്ഷിച്ചു നോക്കിയാൽ മനോഹരമായ ആ ചിരി കാണാം. 
നോക്കു , നോക്കുന്നേ!


2 comments:

  1. Gandharvan kollam

    ReplyDelete
  2. Yamini8:26 AM

    Enthayalum, the smile on Gandharvan's face is something that you made me look into. He is smiling indeed.

    ReplyDelete