Wednesday, May 26, 2021

ഇമ്മിണി വല്യ ഇഷ്ടം!

 പഴശ്ശിയുടെ ആയുധമുറകൾ കമ്പനി കാണാൻ കിടക്കുന്നെ ഉള്ളു എന്ന് പറഞ്ഞ പോലെ, ചില പാട്ടുകളോടെനിക്കുള്ള ഇഷ്ടം നിങ്ങൾ കാണാൻ കിടക്കുന്നതെ ഉള്ളു!

കണ്ടും കേട്ടും  ഫ്ലാറ്റിൽ ഉള്ളവർ പണ്ടാരമടങ്ങി  കാണും!!! ഇനിയും കാണാൻ കിടക്കുന്നതെ ഉള്ളു ബാക്കി കൂടെ! ഇവിടെയുള്ള തമിഴ് അയൽവാസികൾക്കൊക്കെ ചിലപ്പോ നമ്മുടെ മലയാളം പാട്ടൊക്കെ മനഃപാഠം ആയിട്ടുണ്ടോ എന്ന് എനിക്കൊരു സംശയം ഇല്ലാതെയില്ല !

"ലോക്ക്ഡൗൺ ലോക്ക്ഡൗൺ" എന്ന് കേട്ടപ്പോൾ ഇത്രക്കങ്ങോട്ടു കരുതീലമ്മിണ്യേ!

അപ്പൊ പറഞ്ഞു വന്നത്  വേറെ ഒന്നും അല്ല - ജോലി ഒക്കെ ആവശ്യത്തിനും ആവശ്യത്തിൽ കൂടുതലും  ഉണ്ടെങ്കിലും നമുക്ക്  "മി ടൈം" വേണോലോ!  രാവിലെ പാട്ടുപെട്ടി അങ്ങട് തുറക്കും. തുറന്നാൽ പിന്നെ ഒരു പാട്ട് തന്നെ ഒരു നൂറു തവണ കേൾക്കും.

 വട്ടാണല്ലേ?- എന്ന് നിങ്ങൾക്കു തോന്നും!

അതെ! വട്ടാണ്!

ചില പാട്ടുകൾ ആണ്!

നമുക്കെത്ര കേട്ടാലും മതിവരില്ല.

പാട്ടുകൾ കേട്ട് തുടങ്ങിയ കാലം തൊട്ടു ഇഷ്ടമുള്ള ഒരു പാട്ടാണിത്.

https://www.youtube.com/watch?v=OGc-dDHhNm8

പണ്ട് കേട്ടപ്പോൾ വരികൾ ഇത്ര അങ്ങോട്ട് ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു !

എന്റെ സാറേ! ചുറ്റുമുള്ളതൊന്നും കാണുന്നില്ല! കേൾക്കുന്നില്ല!

എന്താ വരികൾ! വേറെ ഏതോ ലോകത്തു പോയത് പോലെ തോന്നി കുറെ നേരം!

മെഡുല്ല ഒബ്ലാങ്കെട്ട നിറച്ചു ഇപ്പോ ഇത് മാത്രേ  ഉള്ളു!

എനിക്കൊരു കാര്യം മനസിലായി - എനിക്ക് ഇടക്കിക്കിടക്കു എഴുതാൻ തോന്നുന്നത് എന്താണെന്ന്.

ദേ ദിത് നോക്കിയേ -

---പറയാതെ കൊക്കിൽ ഒതുക്കിയതെല്ലാം
വിരലിന്റെ തുമ്പിൽ തുടിച്ചുനിന്നു---

വിരലിന്റെ തുമ്പിൽ നിന്ന് നേരെ ടൈപ്പിംഗ് ബോഡിലോട്ടു പോയി. 

ദേ, ദിവിടെ പോസ്റ്റ് ആയി വന്നു!

ശുഭം!


No comments:

Post a Comment