Monday, July 26, 2021

ഒരു പൂവിന്റെ ഓർമകളിൽ




ഈ പൂവിനെ പറ്റിയുള്ള ഓർമ്മകൾ ഏലൂർ ഇലഞ്ഞിക്കൽ ശിവക്ഷേത്രത്തിലാണ് തുടങ്ങുന്നത്. തൊഴുതു ചുറ്റി വരുമ്പോൾ താഴെ കിടക്കുന്ന പൂവുകൾ എടുക്കാൻ ഒരിക്കലും മറക്കാറുണ്ടായിരുന്നില്ല. ഒരു പൂവ് എങ്കിലും താഴെ വീണു കിടപ്പുണ്ടാകണേ എന്ന് ആലോചിച്ചാണ് ആ വശത്തേക്ക് നടക്കാറുണ്ടായിരുന്നത്.

പേരറിയാത്ത ഈ പൂവ് ഒരു അത്ഭുതമായിരുന്നു. വേറെ എവിടെയും ഇത് കണ്ടതായി എന്റെ ഓർമ്മകളിൽ ഇല്ല. അതിന്റെ നിറവും ആകൃതിയും ഒക്കെ വ്യത്യസ്തം തന്നെ. എങ്കിലും, നന്നായി പരിശോധിച്ചാൽ മാത്രമേ എന്ത് കൊണ്ട് അത് വ്യത്യസ്തമാകുന്നു എന്ന് കാണാൻ പറ്റൂ. ആദ്യ കാഴ്ചയിൽ ഒരു പക്ഷെ നമ്മൾ ശ്രദ്ധിക്കാതെ പോയേക്കാം.
പിന്നീട് വളരെ കാലം ഈ പൂവ് കണ്ടിട്ടില്ല, പ്രിംറോസിൽ എത്തുന്നത് വരെ. ഇവിടെ തലയുയർത്തിനിൽക്കുന്ന മരങ്ങളിൽ ഒന്നാണ് നാഗലിംഗപ്പൂമരം! ഒന്നല്ല, രണ്ടല്ല, മൂന്നു മരങ്ങൾ ഉണ്ട് ഇവിടെ. ഇപ്പോൾ ഏകദേശം പത്തു വർഷങ്ങളായി ദിവസവും കാണുന്ന ഒരു പൂവാണിത്, എങ്കിൽ അതിനോടുള്ള ഇഷ്ടം കുറയുന്നില്ല.

ഇന്നിപ്പോൾ ഞാൻ ക്യാബിനിലേക്കു കാലെടുത്തു വച്ചതും ആദ്യം കണ്ടത് എന്റെ ഡെസ്കിൽ ഭംഗിയായി അടുക്കി വച്ചിരിക്കുന്ന നാഗലിംഗപ്പൂക്കൾ ആണ്! രാധ അക്കയോടാണ് നന്ദി പറയേണ്ടത്! ഒരു തവണ ഞാൻ എന്തേലും ചെയ്താൽ രാധ അക്ക അത് നോക്കി അടുത്ത തവണ ചെയ്തിരിക്കും! പിന്നെ നടന്നത് പറയേണ്ട കാര്യം ഇല്ലാലോ! ദാണ്ടെ കിടക്കുന്നു ക്ലിക്കി ക്ലിക്കി എടുത്ത ക്ലിക്കുക്കൾ!

അടുത്ത് നോക്കിയാൽ കാണാം, നാഗത്തിന്റെ ഫണം പോലെ ഉള്ള കിരീടവും, താഴെ ശിവലിംഗവും! നിറം പിന്നെ കണ്ണിനു കുളിർമയേകുന്നതു തന്നെ! 

മായികലോകം തീർക്കുന്ന പ്രകൃതിയുടെ ഒരു ഉപഹാരം തന്നെയാണീ പൂവ് !

എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായിരുന്നു ആ നിമിഷങ്ങളിൽ -  യാന്ത്രികമായ ജോലികളിലേക്ക് കടക്കുന്നതിനു മുൻപ് !

6 comments:

  1. Ee poo Shivante ambalangalil kanarundu ennu thonnunnu. Good pics as usual.

    ReplyDelete
  2. Ee poo ennum oru kawdugam thanne

    ReplyDelete
  3. Uthara1:07 PM

    Wonderful seeing a rare flower

    ReplyDelete
  4. Sunita your observation skill is excellent.👌👌👌Pinne A poovinte bhagyavum.You have described the beauty of the flower in a very beautiful way👌👌👌

    ReplyDelete
  5. Wonderful mam..

    ReplyDelete