Friday, July 16, 2021

മേഘം പൂത്തപ്പോൾ

മഴയുടെ സംഗീതത്തിനേക്കാൾ നല്ല ഉണർത്തുപ്പാട്ട് വേറെ എന്താണുള്ളത്?മൂടിപുതച്ചുറങ്ങാൻ തോന്നുന്ന ഒരു പുലരിയിൽ, മഴയുടെ സംഗീതം ഉണർത്തുപ്പാട്ടാകുമ്പോൾ അറിയാതെ കാലുകൾ ചലിക്കുന്നത് ജനാലക്കപ്പുറത്തുള്ള വേപ്പുമരത്തിന്റെ ചില്ലകൾ മഴയിൽ കുളിച്ചു നിൽക്കുന്നത് കാണാൻ ആണ്.

ആകെ മൂടി നിൽക്കുന്ന ആകാശവും മഴത്തുള്ളികൾ നിറഞ്ഞു നിൽക്കുന്ന മരങ്ങളും ചുറ്റും കാണുമ്പോൾ എന്തോ ഒരു അനുഭൂതി ! 

മഴവിൽക്കുടയും എടുത്തു മൊട്ടമാടിയിലേക്ക് നടക്കുമ്പോൾ കുട ഒരു അധികപറ്റല്ലേ എന്നൊരു ചോദ്യം മനസ്സിലുണ്ടായിരുന്നു. അത് ശരി വയ്ക്കും പോലെ കുട മടക്കി വച്ച് മഴയത്തു നടക്കുമ്പോൾ അതൊരു കുഞ്ഞു സന്തോഷം. മനസ്സിലൊരു ഡിജെ പാർട്ടി നടന്ന പോലെ!

അല്ലെങ്കിലും, ചന്നം പിന്നം പെയ്യുന്ന മഴ എപ്പോളും  മനോഹരിയാണ്!

2 comments: