Tuesday, June 1, 2021

കാവ്യഭാവന!

നമ്മുടെ ഐൻസ്റ്റീൻ ഇച്ചായൻ പണ്ട് പറഞ്ഞത് ശെരിയാണ്‌ട്ടോ!

ഭാവന ആണ് അറിവിനേക്കാൾ മികച്ചതെന്ന് - Imagination is better than knowledge-എന്ന് പണ്ടെങ്ങോ പുള്ളിക്കാരൻ എഴുതി വെച്ചിട്ടുണ്ടായിരുന്നു!

കാര്യം വളരെ ശരിയാണ് - അറിവ് ചില സമയത്തു പണി തരും - ഭാവന പിന്നെ നമ്മുടെ സ്വന്തം ആളല്ലേ! നമ്മുടെ സ്വന്തം റൂട്ടിൽ ഓടികൊള്ളും!

അല്ല, ഇതെന്താ ഇപ്പോ ഏതൊക്കെ പറയാൻ?

ഞാൻ നമ്മുടെ ഗാഥയെയും ഉണ്ണിക്കൃഷ്ണനെയും കുറിച്ച്  ഓർക്കുവായിരുന്നു. ഈ അടുത്ത കാലത്തു അവരെ ഒരു ദിവസം കണ്ടിരുന്നു.

ഈ സംഭവം ഇന്നായിരുന്നേൽ അവർക്കു ഈ ഗതി വരുമായിരുന്നോ?

ഹോ! ഒരു ഫോൺ കാരണം എന്തൊക്കെ പ്രശ്‌നമായിരുന്നു!

-ഫോൺ അടിക്കുന്നു - എടുക്കുന്നില്ല-

-വീട് പൂട്ടുന്നു- താക്കോൽ എറിയുന്നു-

-അങ്ങോട്ടോടുന്നു - ഇങ്ങോട്ടോടുന്നു-

-ഓട്ടോ പിടിക്കുന്നു - മാരുതി എടുക്കുന്നു-

-ഒരാൾ ഇങ്ങോട്ടു നോക്കുമ്പോൾ

ഒരാൾ അങ്ങോട്ട് നോക്കുന്നു!-

-തെക്കോട്ടും വടക്കോട്ടും നോക്കിയിരുന്നു

നേരെ നോക്കിയില്ല!

"ദേ അങ്ങോട്ട് നോക്കൂ അങ്ങോട്ട് നോക്കൂ" ന്നു നമ്മൊളൊക്കെ പറഞ്ഞിട്ടും രണ്ടു പേരും - നഹി ദേഖാ നഹി  ദേഖി!

ശോകമയം! 

എന്തൊക്കെ പുകിലായിരുന്നു എന്റെ ശിവനെ!

ഒരു ലാൻഡ് ഫോൺ! ആരാണാവോ കണ്ടു പിടിച്ചേ!

ശ്വാസം അടക്കി പിടിച്ചല്ലേ നമ്മളൊക്കെ അന്നത് കണ്ടത്! ദേ, ആലോചിക്കുമ്പോൾ തന്നെ ബിപി കൂടുന്നു!
__________________________________________________________________________________

എന്റെ ഭാവന അങ്ങോട്ടുണർന്നു! Poetic Muse!

ഇന്നത്തെ കാലത്തു ആയിരുന്നേൽ -

വാട്ടസ്ആപ്, ഫേസ്ബുക്ക് , സൂം - ഇനി എന്താ ഇല്ലാത്തെ!  എന്തെങ്കിലുമൊക്കെ നടന്നേനെ!

ഒരു ഫേസ്ബുക്ക് ലൈവായി എങ്കിലും വന്നു - പിന്നെ കുറെ പേര് അത് ഏറ്റെടുത്തു - എല്ലാം ഒരു വൈറൽ ആയേനെ! നമുക്കെല്ലാം ഒരു ഓൺലൈൻ കല്യാണം കൂടായിരുന്നു! ഒരു "എള്ളോളം തരി പൊന്നും" ബി ജി എം ഒക്കെ ഇട്ടു അടിച്ചുപൊളിച്ചു കിടുക്കി തിമിർത്തു .....

ഞാൻ നമ്മുടെ വന്ദനം വീട്ടിലെ കാര്യങ്ങൾ ഒക്കെ ഒരു ഭാവനയിൽ കണ്ടു, ഒരു സുന്ദര സ്വപ്നം ആയി കണ്ടു കൊണ്ട് ഇരുന്നപ്പോളാണ്, എന്റെ സെറിബ്രം, സെറിബെല്ലം, മെഡുല്ല ഒബ്ലാങ്ങാട്ട എല്ലാം കൂടെ എന്നെ ഒരുമിച്ചു കോറസ് ആയി വിളിച്ചത് !

നശിപ്പിച്ചു!!!

ഞാൻ മടങ്ങി വന്നു - വരേണ്ടി വന്നു - കണ്ണ് തുറന്നു നോക്കിയപ്പോൾ ദാണ്ടെ കിടക്കുന്നു പത്തു മെയിൽ, കുറെ മെസേജസ് - ഇനി ഇപ്പോ ഞാൻ തന്നെ എല്ലാത്തിനും റിപ്ലൈ ചെയ്യണം.

പിന്നെ ഞാൻ ഒന്ന് എന്റെ അടുക്കളയിലേക്കും വെറുതെ എത്തി നോക്കി .

ഹോ! ഇഷ്ടം പോലെ പാത്രങ്ങൾ - പല തരത്തിൽ- കഴുകാൻ   ഉള്ളതാ! ഇതൊക്കെ ഞാൻ തന്നെ കഴുകണം!

അപ്പൊ ഞാൻ ഭാവനാ ലോകത്തിൽ നിന്ന് ടാറ്റ ബൈബൈ പറഞ്ഞു!

ഇപ്പോ മനസിലായില്ലേ നമ്മുടെ ഇച്ചായൻ പറഞ്ഞതു ശെരിയാണെന്നു! കാര്യം അങ്ങേരു ഫിസിക്സ് ന്റെ വലിയ ആളൊക്കെ ആണേലും കുറച്ചു സാഹിത്യ വാസന ഉണ്ടായിരുന്നു!

ഏതായാലും എന്റെ ഈ ഭാവന ഒക്കെ കണ്ടു പകച്ചു പോയി എന്റെ ബാല്യം! 

ബാല്യം മാത്രം അല്ല , തീരാറായ യൗവനവും!

ഇനി വാർദ്ധക്യം എന്താവുമോ എന്തോ!

ഞാൻ നമ്മുടെ ശങ്കരനെ പോലെയാ! ശങ്കരൻ ഓൺ ദി കോകോനട്ട് ട്രീ - അപ്പൊ വാർദ്ധക്യവും ഇതൊക്കെ തന്നെ ആകും അവസ്ഥ!

4 comments:

  1. ������Super Sunitha

    ReplyDelete
  2. Bhavana Actor Bhavana??? copyright???
    :)

    ReplyDelete
  3. Lakshmi4:21 PM

    Good one 👍👍😀

    ReplyDelete
  4. Anonymous2:55 PM

    ഈ ഭാവന ഇൽ ഇരിക്കാൻ അല്ലേലും നല്ല സുഖം ആണെ 😬😬😬

    ReplyDelete