Friday, June 4, 2021

'തർക്കശാസ്ത്രം'

ലോജിക്!🙃 

അതെനിക്ക് പണ്ടു പണ്ടേ ഇഷ്ടമല്ല!🙃

പിന്നെ, മച്യുരിറ്റി .🤣

അത് പണ്ടേ ഇല്ലല്ലോ!🤣

വിദ്യാഭ്യാസം! അത് കുറച്ചുണ്ട്‌.🤗

പിന്നെ ഫിലോസഫി, കുറച്ചു പഠിച്ചെങ്കിലും ബാക്കി പഠിക്കാൻ ടൈം കിട്ടീല.😏

പിന്നെ ആകെ ഉള്ളത് കുറച്ചു സാഹിത്യം, കുറച്ചു ഭാവന.😍🤩😍

അതൊരു ഗോമ്പറ്റീഷൻ ഐറ്റം അല്ലാത്തത് കൊണ്ട് ഇത് വരെ അതിനു ഗപ്പൊന്നും കിട്ടീല.

അല്ലെങ്കിൽ ഞാനൊരു കറക്കു കറക്കിയേനെ എന്റെ കറവേട്ടാ!🤭🤭🤭

ഷേക്‌സ്‌പെയറിനെയും ഫ്രോസ്റ്റിനെയും മാധവികുട്ടിയെയും ഒക്കെ പൊക്കി കൊണ്ട് നടന്ന എനിക്ക് ഇതെന്തു പറ്റി ?🤔🤔🤔

ചിലയിടത്തു ഫിസിക്സ് - ചിലയിടത്തു ഇച്ചായൻ!🤪🧐

 ഈയിടെയായി ഐൻസ്റ്റീൻ ഇച്ചായനോട് കുറച്ചു ഇഷ്ടം കൂടിയോ എന്നൊരു സംശയം! പുള്ളിക്ക് ഫിസിക്സ് ന്റെ കുറച്ചു അസ്കിത ഉണ്ടേലും കുറച്ചു സാഹിത്യവും പാട്ടും ഒക്കെ വശമുണ്ട്.😘

കാര്യം എന്താന്ന് വച്ചാൽ - പുള്ളി പറഞ്ഞെന്ന് -

Logic will take you from A to B. Imagination will take you everywhere!😁

ഇതെനിക്ക് എപ്പോഴും തോന്നാറുള്ളതാണ്. പക്ഷെ പുള്ളി പറയുമ്പോൾ ആണൊരു ഗും !💯🌟

ഈ “Imagination Imagination “എന്ന് പറയുന്നത് ഒരു  ഒന്ന് ഒന്നര  പറുദീസയാണ്  - അവിടെ സന്തോഷങ്ങളുടെ നികുഞ്ജങ്ങൾ ഉണ്ടാകും. 🎉🎊🎉

അതിലൂടെ ആണ് നമ്മൾ നമ്മളെ കണ്ടെത്തുന്നത്! അല്ലാതെ ചുമ്മാ ദിവാസ്വപ്നം അല്ല!
🙆
ഇപ്പോ ആർക്കാണ് നികുഞ്ജങ്ങൾ ഒക്കെ ഇഷ്ടം?  

വേറെ പണിയില്ല! 😏😏

 ഇവിടെ 4 BHK ഫ്ലാറ്റ് ഉള്ളപ്പോളാണ് ഒരു നികുഞ്ജo !   

95 % മനുഷ്യരും 'ലോജിക്' അഥവ  'തർക്കശാസ്ത്രം' നോക്കി തന്നെയാ ജീവിക്കുന്നെ! 

എന്ത് ചെയ്യുമ്പോളും തലയിൽ ഒരു തർക്കം നടക്കുമല്ലോ!

-നമുക്കെന്താണ് ഗുണം??

-ഭാവിയിൽ നമുക്ക് ഗുണം ചെയ്യുമോ? - നമുക്ക് കുഴപ്പം ഉണ്ടാകുമോ?

- അത് കൊണ്ട് നമ്മൾ ചെയ്യാണോ ?- ഈ പൊല്ലാപ്പിനു നമ്മൾ പോണോ?

ആ ലോജിക്കിൽ ജീവിതം കറങ്ങും. കറങ്ങി കറങ്ങി ഒരു പരുവം ആകുമ്പോൾ സൂര്യൻ ഉദിക്കും തലയിൽ - അപ്പോഴേക്കും ഒരു പത്തെഴുപതു വയസും ആകും!എടുത്താൽ പൊങ്ങാത്ത ബാങ്ക് ഡെപ്പോസിറ്റും കാണും!

എന്നെ പോലെ ഉള്ള 
കുറച്ചു ടീമ്സ് - വട്ടന്മാരും വട്ടത്തികളും - സങ്കൽപ്പഗന്ധർവലോകത്തിൽ വിരുന്നു പോകുന്നവർ !!!

- ഇത് ചെയ്താൽ കണ്ണിനു ആനന്ദം കിട്ടുമോ? - മനസ് നിറയുമോ?

- ഇതൊക്കെ കുറെ നല്ല നിമിഷങ്ങൾ അല്ലെ ?? - കുറച്ചു കഷ്ടപെട്ടാൽ എന്താ?-

- കുഴപ്പം ഉണ്ടായാൽ എന്താ ? അത് നമുക്ക് ഇഷ്ടമുള്ള ഒരു കാര്യം അല്ലെ?

മനസ്സ് നിറഞ്ഞിട്ട് എന്ത് ഗുണം ലെ!!!!!

 ഇപ്പോൾ നിങ്ങൾക്ക് ഒരു സംശയം വരാതെ ഇരിക്കാൻ വഴിയില്ല.

മാടമ്പിള്ളിയിലെ ആ മനോരോഗി ഈ "ഞാൻ" ആണോ എന്ന്!🤭🤭

അത് ഞാനല്ല !😡😠

ഇടക്കൊക്കെ 'നാഗവല്ലി' ആകാറുണ്ട്!👻

'തമിഴത്തി' എന്ന് എനിക്കൊരു വിളിപ്പേരുള്ളതാ !

ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ആ മനോരോഗി നമുക്കുള്ളിൽ ഉണ്ട് - മറ നീക്കി വരാൻ നമ്മൾ സമ്മതിക്കാറില്ല!

ഈ "മനോരോഗം" ഉള്ളവരാണ് സാഹിത്യം പഠിക്കാൻ ആക്രാന്തം കാണിക്കുന്നതെന്ന് ഞാൻ കേട്ടിട്ടുണ്ട്!

എന്നാൽ ഈ  കലിയുഗത്തിൽ അവർ അധികപ്പറ്റാണത്രെ !🤦🤦🤦


4 comments:

  1. Anonymous6:49 PM

    Njan vicharichu sayippinte bhasheye ezhuthoonu. Polichu Mole😍

    ReplyDelete
  2. Super write up tto👌🏼

    ReplyDelete
  3. Anonymous3:02 PM

    അതിപ്പോ, എല്ലാവരും ചിന്തിക്കുന്ന പോലെ തന്നെ ചെയ്യാത്തവരെ , എന്നും വട്ടാണെന്നാ പറയ🙄

    ReplyDelete
  4. Adipoli Super ayittundu

    ReplyDelete