Wednesday, June 16, 2021

കവി ഉദ്ദേശിച്ചത്...

ഒരു പൂ🌹 വിരിയുന്ന പോലെ....

ഇതൊരു Simile ആണ്. മലയാളത്തിൽ പറഞ്ഞാൽ ഉപമ. ഏതോ പാട്ടിലെ വരിയായും കേട്ടതായാരോർമ.

മിക്കവാറും പൂ വിരിയുന്നത് നമ്മൾ കാണാറില്ല. കവികളൊക്കെ പറഞ്ഞു വച്ചതു കൊണ്ട് അത് ഒരു അനുഭൂതിയാകും എന്നൊരു തോന്നലുണ്ടായിരുന്നു.

ഇന്നിപ്പോൾ അത് കണ്ടു…കുത്തിയിരുന്നു കണ്ടു എന്ന് പറയുന്നതാകും കൂടുതൽ ശരി. എന്തായാലും അനുഭൂതി തന്നെ ആണ്. അത് ആസ്വദിക്കാൻ കവിഹൃദയം❤️ വേണം എന്ന് മാത്രം !




നമ്മുടെ ലോകം ഒരു 💻ചെറിയ പെട്ടിയിൽ ഒതുങ്ങിയിട്ടു കാലം കുറച്ചായല്ലോ. രാവിലെ തുറന്നാൽ രാത്രിയാകും അടക്കാൻ.

ചുറ്റും കൊറോണയെന്ന ഇത്തിരിക്കുഞ്ഞന്റെ 👻അർമാദിക്കൽ ഒരു വശത്തു നടക്കുന്നുണ്ട്!

സൂമും ഗൂഗിൾ ക്ലാസ്റൂമും ഓരോ മൂലയിൽ ഇരുന്നു കമന്റടിക്കുന്നതു മറ്റൊരു വശത്തും.

ഇതൊന്നും പോരാതെ ‘ഗൂഗിൾ ഗൂഗിൾ’ എന്ന് പാടി കൊണ്ട് ഡോക്‌സും ഡ്രൈവും ഷീറ്റും റിപ്പോർട്ടിന്റെ രൂപത്തിൽ ഒഴുകിയെത്തും. എല്ലാത്തിനെയും തുറന്നു കുത്തി പരിക്കേൽപിച്ചു കഴിയുമ്പോഴേക്കും - വൈ ദിസ് കൊലവെറി എന്ന് അറിയാതെ പാടിപ്പോകും!

അതിനിടയിൽ കണ്ണിനു കുളിർമയായും👁️  കാതിനു തേന്മഴയായും ആത്മാവിനു മഴവില്ലിന്റെ🌈🌈 നിറങ്ങളേകാനും എന്തെങ്കിലുമൊക്കെ വേണ്ടേ?

"നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം. അതികാലത്തെഴുന്നേറ്റ് മുന്തിരിവള്ളി 🍇🍃🍇🍃🍇🌿തളിർത്തു പൂവിടുകയും🌸 മാതള നാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം.”

അനശ്വരനായ പദ്മരാജൻ 'നമുക്കു പാർക്കാൻ മുന്തിരി തോപ്പിൽ' ലാലേട്ടനെ കൊണ്ട് പറയിച്ച  വരികൾ ........

ഇതൊക്കെ വളരെ 'മനോഹരമായ നടക്കാത്ത സ്വപ്നം' - എന്നാകും മിക്കവാറും എല്ലാവരും വിചാരിക്കുക. നമുക്ക് ഗ്രാമങ്ങളിലേക്ക് പോകാനായില്ലെങ്കിൽ നമുക്ക് ഗ്രാമങ്ങളെ വീട്ടിലേക്ക് ക്ഷണിക്കാം.

മുന്തിരിവള്ളിയും തേന്മാവും മാതളവും ഇല്ലെങ്കിലും കുറച്ചു 🌲🌳🌱ഹരിതാഭയും പച്ചപ്പും ഒക്കെ കാണാൻ കാണാൻ ഒരു കുഞ്ഞു ബാൽക്കണി തോട്ടം!

രാവിലെ ഓരോ തളിരിലയും🌱, വിടരാൻ വെമ്പി നിൽക്കുന്ന 🥀മുകുളങ്ങളും, അതിന്മേലുള്ള 💧നീർക്കണങ്ങളും കാണുമ്പോളുള്ള ഒരു ഇത് - അതൊരു ഇത് തന്നെയാണ്.

ഇജ്ജാതി ഫീല്🤗💕! 
ലാലേട്ടൻ ആ ഡയലോഗ് പറഞ്ഞപ്പോലുള്ള രോമാഞ്ചിഫിക്കേഷൻ തന്നെ അല്ലെ അത്???????

ചിലപ്പോളൊക്കെ ഒരു പൂ ചോദിക്കുമ്പോൾ ഒരു പൂക്കാലം തരും. ഇതിപ്പോ ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം ഒന്നും കിട്ടിയില്ലെങ്കിലും, ഇതൊക്കെ വച്ചു ഒരു കലക്ക് കലക്കാം💃💃💃!

4 comments:

  1. Y don't you give the translation? This is not fair. Blooming pics look really nice.

    ReplyDelete
  2. തമിഴത്തി ആയിട്ടും മലയാളം മറന്നിട്ടില്ല. കൊള്ളാം ടോ .

    ReplyDelete
  3. Geetha6:09 PM

    Arinjilla. Ithonnum arinjilla🙄

    ReplyDelete
  4. Ozhukunna puzha pole, Viriyinna poo pole, nadanamadunna chinthakal.

    ReplyDelete