Friday, June 25, 2021

കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ

മഴയത്ത് 

കടലിനോടെന്നും പെരുത്തിഷ്ടമാണ്.കടലോളം തന്നെ!

എത്ര നോക്കിയിരുന്നാലും മതിയാകാത്ത ഒരുതരം ഇഷ്ടം.

പണ്ടൊക്കെ വര്ഷത്തിലൊരിക്കലാണ് കടൽ കാണാൻ പറ്റാറുള്ളത്. മധ്യവേനലവധിക്കാലത്തു തിരുവനന്തപുരത്തു പോകുമ്പോൾ. ശംഖുമുഖവും കോവളവും വേളിയും ഒക്കെ പരിചിതം. കന്യാകുമാരിയും ത്രിവേണിസംഗമവും ഒക്കെ ആദ്യം കണ്ടത് സ്കൂളിൽ പഠിക്കുമ്പോളാണ്.

ഇതു വരെ കണ്ടതിൽ ഏറ്റവും ഇഷ്ടം തോന്നിയത് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് ആണ്. അത് പോലെ പയ്യാമ്പലം ബീച്ചും. സഖാക്കളെ ഓർമിപ്പിക്കുന്ന ബീച്ച്. പണ്ടെങ്ങോ പോയതാണ്,എങ്കിലും ഇപ്പോഴും ഓർമയിലുണ്ട് അവിടുത്തെ ശാന്തമായ തിരകൾ.


പണ്ട് കൂടുതൽ കണ്ടത് അറബിക്കടലാണെങ്കിൽ ഇന്ന് ബംഗാൾ ഉൾക്കടലിന്റെ തീരത്താണ് ജീവിതം. ബീച്ചുകൾക്കു പഞ്ഞമില്ലാത്ത നാട്ടിൽ താമസിക്കുമ്പോൾ കടലിനോടു സംവദിക്കാനുള്ള അവസരവും ആവോളമുണ്ട്. അതൊട്ടു നഷ്ടപെടുത്താറുമില്ല. കടലിന്റെ അഗാധതയുള്ള മനസ്സും വച്ച് അവിടെ ഇരിക്കാൻ എന്തോ ഒരു സുഖമുണ്ട്.

പോണ്ടിച്ചേരിയിൽ ബീച്ചുകൾക്കു പഞ്ഞമില്ല. റോക്ക് ബീച്ച്, ഓറോ ബീച്ച് , ബിഗ് ബീച്ച്എന്നിങ്ങനെ. സായാഹ്നങ്ങൾ മനോഹരമാണീ കടക്കരയിൽ.ആ റോക്ക് ബീച്ചിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ചുമ്മാ നടന്നാൽ മതി - മനസ്സ് അപ്പൂപ്പന്താടിപോലെ പാറിപറക്കാൻ.  ഇതൊക്കെ പറയുമ്പോൾ ഒന്ന് കൂടി പറയണം. ഈ പറയുന്ന ബീച്ച് കണ്ടിട്ട് നാളേറെയായി. ഓരോ  ആഴ്ചയിലും പോയി കടലിനോടു സ്വകാര്യം പറഞ്ഞിട്ടു വരാറുള്ളതായിരുന്നു.


കൊതിയാവുന്നു! ഒന്ന് പോയി അവിടെ കുറച്ചു നേരം ഇരിക്കാൻ!  

കടലിന്റെ വർണങ്ങൾ മാറി മറിയുന്നതുകാണാൻ. അവിടെ കുത്തിമറിയുന്ന കുട്ടികളെ നോക്കിയിരിക്കാൻ. ആ പാറക്കെട്ടുകളിരുന്നു സെൽഫിയെടുക്കാൻ. അവിടെ നടക്കുന്ന ടുറിസ്റ്റുകളുടെ ആഹ്ലാദം കാണാൻ. റിച്ചി റീച്ചിൽ നിന്നുള്ള ഐസ്ക്രീം നുണയാൻ! അമ്പിളിമാമാന്റെ വീചികൾ വീഴുന്ന കടലിൽ നോക്കിരിക്കാൻ. കടൽകാറ്റേറ്റിരിക്കാൻ. അവിടുത്തെ ആകാശനീലിമയിൽ സ്വയം മറന്നിരിക്കാൻ. നടക്കാത്ത വളരെ മനോഹരമായ കുറെ ഇഷ്ടങ്ങൾ. ......

വന്നു കണ്ടു കീഴടക്കി, ഞാൻ അല്ല, കൊറോണ. എല്ലാം കൊറോണ തീറെഴുതി വാങ്ങി. ഞാനും ഒപ്പിട്ടു കൊടുത്തു.സമ്മർദ്ദങ്ങൾ  ഇല്ലാതെ, ഉപാധികൾ ഇല്ലാതെ! വെറുപ്പും ദേഷ്യവും ഇല്ലാതെ! !

6 comments:

  1. Athimanoharamayirikunnu Radhe, alla Chechi 😁 Ezhuthum pics um chechiyum

    ReplyDelete
  2. Good one.

    ReplyDelete
  3. Preetha10:18 AM

    The photos are super good chechi. Pondy is a place to vist, alle

    ReplyDelete
  4. Kadhakootu12:44 PM

    കടലിന്റെ നീലയും, ചെടികളുടെ പച്ചയും പാറയുടെ കറുപ്പും എല്ലാം കൂടിയപ്പോൾ മനോഹരം. ഇഷ്ടങ്ങളും.

    ReplyDelete
  5. I can't read what is written, but I understand it is about the sea. The pictures are beautiful as always. So are u.

    ReplyDelete