Thursday, June 24, 2021

പതിനെട്ടാം നൂറ്റാണ്ട്

മനസിന് കുളിര്മയേകുന്നത് മാത്രം എഴുതിയാൽ മതി എന്നാണ് വിചാരിച്ചിരുന്നത്, എങ്കിലും ഞാൻ എഴുതി പോയി.

ഒരു പെൺകുട്ടി ജനിക്കുമ്പോഴേ മാതാപിതാക്കൾക്ക് ആധിയുണ്ടായിരുന്നു പണ്ട്. ഒരാളുടെ കൈയ്യിൽ ഏൽപ്പിക്കുമ്പോൾ മാത്രം തീരുന്ന ഒരുതരം ആധി . ആ ചിന്താഗതിയൊന്നും ഇന്നും അധികം മാറാത്തത് കൊണ്ട് കുറെയേറെ പെൺകുട്ടികൾ ഇപ്പോഴും അനുഭവിക്കുന്നു.

എന്നാൽ ഇന്ന് ഏൽപ്പിച്ചു കഴിയുമ്പോളാണ് ആധി കൂടുന്നത്. പാമ്പു കടിക്കുമോ? പൊട്ടിത്തെറിക്കുമോ? അതോ ഇനി തിരികെ വീട്ടിൽ വന്നു നിൽക്കേണ്ടി വരുമോ? 
 
എന്നാലും നമ്മൾ മാറില്ല.

ഇപ്പോഴും കല്യാണം എന്നാൽ നല്ല ജോലിയുള്ള , നല്ല സാമ്പത്തികമുള്ള , നല്ല തറവാട്ടുമഹിമ ഉള്ള പെണ്ണിനെയോ പയ്യനെയോ എല്ലാവരും നോക്കുന്നത്. ഇതെല്ലാം നോക്കി കല്യാണം നടത്തുമ്പോൾ മനഃപൊരുത്തം എന്നത് ഇല്ലാതെ പോകാം. അതിന്റെ പേരിൽ ചിലയിടത്തും പെണ്ണും ചിലയിടത്തു ആണും സഹിച്ചു ജീവിക്കും. ചിലർക്കെങ്കിലും വലിയ പ്രശനങ്ങൾ ഇല്ലാതെ പോയെന്നും ഇരിക്കാം.

ജീർണിച്ച ചിന്താഗതികൾ മാറുന്നില്ല! അതിന്റെ ബാക്കിപത്രം അനുഭവിക്കാൻ കുറെ ജീവിതങ്ങൾ മാത്രം! 

ആർക്കു വേണ്ടി ആണ് സഹിക്കുന്നത്? നാണക്കേട് ഉണ്ടാകാതെ ഇരിക്കാൻ, സമൂഹത്തിൽ നല്ല പേര് നിലനിർത്താൻ വേണ്ടി. എല്ലാവര്ക്കും പേടിയാണ് സമൂഹത്തിനെ!

ഇതൊക്കെ സഹിച്ചു വന്നവരായിരിക്കല്ലേ ഇന്നത്തെ അമ്മമാർ? അവർക്കെങ്കിലും തോന്നാത്തത് എന്ത് കൊണ്ടാണ്?

എത്ര വിസ്മയമാർ വേണ്ടി വരും മാതാപിതാക്കൾക്ക് ഇതൊക്കെ മാറിചിന്തിക്കാൻ?

ഒരു പക്ഷെ സ്വന്തം വീട്ടിൽ ഇത് പോലെ ഒന്ന് നടക്കുന്ന വരെ ആകും.

ജീവിക്കാനാണോ അതോ അഭിനയിക്കാനാണോ നമ്മൾ മക്കളെ  പഠിപ്പിക്കുന്നത്! 

ഒരു തരത്തിൽ നോക്കിയാൽ സമൂഹം നമ്മളെ നന്നായി ജീവിക്കാൻ സമ്മതിക്കില്ല എന്നായിരിക്കുന്നു.  പലരുടെയും തല പതിനെട്ടാം നൂറ്റാണ്ടിൽ നിന്ന് വെളിയിൽ വന്നിട്ടില്ല. ഇനി വരുന്നൊരു തലമുറയെങ്കിലും തലയിൽ ആൾതാമസം  ഉള്ളതാകട്ടെ എന്ന് പ്രത്യാശിക്കാം! 

8 comments:

  1. You are correct.A change is needed.I think it should start from us Why should we afraid of the society?Who are they ?Are they protecting or helping us in any way ?.Women should be educated and should be independent.

    ReplyDelete
    Replies
    1. Yes Maya. We have drifted a lot from what we had been taught too, when we realized certain stuff belonged to the bygone era. Sometimes, I would say, we have thrown some of the upbringing policies of the yester generation as we could not put up with those. Boy or girl - it is important to comprehend life and that is the best education that we can give them. Blood boils when we get to hear such stuff, but it should start from each home if there must be a change. The innocent face of that girl haunts me. The fact that she could not divulge her difficulties to the parents is a clear cut message to all of us - to teach kids to express themselves whatsoever.

      Delete
  2. Yes. മനുഷ്യന്റെ കാപാലികത പുറത്തേക്കു ശക്തി ആയി തന്നെ കാണുന്നു ഈ കലിയുഗത്തിൽ. ആണായാലും പെണ്ണായാലും കാലത്തിനൊത്തു വളർത്തിയില്ലെങ്കിൽ ഇത് പോലെയുള്ള സംഭവങ്ങൾ നിത്യവും കേൾക്കാനാകും. നമ്മൾ നിസഹായരായി പോകുന്നു. .

    ReplyDelete
    Replies
    1. അതെ, പഴയകാലത്തിന്റെ ചിന്താഗതികളിൽ നിന്ന് പുറത്തു വരാത്തത് കൊണ്ടുണ്ടാകുന്ന സംഭവങ്ങൾ പലരുടെയും ജീവനും ജീവിതവും എടുക്കുന്നു. കാലത്തിനൊത്ത എന്ന പ്രയോഗം വളരെ പ്രസക്തമാണ്.

      Delete
  3. Kadhtakootu1:19 PM

    ഇന്നത്തെ കാലത്തു കാശാണ് വലുത് എല്ലാവര്ക്കും. സുഖസൗകര്യങ്ങളും. പ്രണയവിവാഹങ്ങൾ പോലും ഇപ്പോൾ എല്ലാം നോക്കിയല്ലേ?

    ReplyDelete
  4. വളരെ ശരിയാണ്.

    ReplyDelete