Friday, June 18, 2021

മനസ്സിൽ പൂക്കൾ വിടരുമ്പോൾ...

വിശ്വവിഖ്യാത കവി വില്യം വേഡ്സ്വർത്തിന്റെ 'ഡാഫൊഡിൽസ്' എന്ന കവിതയിൽ പറയുന്നുണ്ട് ഒരിക്കൽ അദ്ദേഹം ഒരു കടത്തീരത്തു നടക്കാൻ പോയപ്പോൾ കണ്ട മഞ്ഞ ഡാഫൊഡിൽസ് കൂട്ടം അദ്ദേഹത്തിന്റെ മനസിൽ ഉണ്ടാക്കിയ ഓളങ്ങളെ പറ്റി!

ആ കവിതയുടെ അവസാനഭാഗത്തു അദ്ദേഹം കുറിച്ചതിങ്ങനെയാണ്.

ഇളംകാറ്റിലാടുന്ന ഡാഫൊഡിൽസ് പൂക്കൾ കണ്ണിനൊരുക്കിയ ആ വിരുന്നു പിന്നീട് പലപ്പോഴും ഉപകാരപ്പെട്ടിട്ടുണ്ട്! പ്രത്യേകിച്ചും വളരെ മോശമായ മനസികാവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ . കാലതാമസം ഇല്ലാതെ അതിജീവനം നടത്താൻ അന്നത്തെ ആ കാഴ്ച സഹായിച്ചെന്നും.

ഇപ്പോൾ കുറെ നാളായി പഠിപ്പിച്ചിട്ടൊക്കെ - പഠിപ്പിച്ചിരുന്നപ്പോൾ അതിന്റെ അവസാനവരികൾക്ക് ഒരുപാടു പ്രാമുഖ്യം കൊടുത്തിരുന്നു. ബാഹ്യവും ആന്തരികവും ആയ കണ്ണുകളെ പറ്റി വളരെയധികം ആവേശത്തോടെ പറഞ്ഞിരുന്നു .

കുറേയെറെ പൂക്കൾ ഒരുമിച്ചു നിൽകുമ്പോൾ കാണാൻ ഭംഗിയേറും. എല്ലാ പൂക്കളും നമ്മിൽ അനുഭൂതി ഉണർത്തില്ല. ഞാനൊന്നു മുങ്ങാംകുഴിയിട്ട് നോക്കി എനിക്ക് അനുഭൂതിയുണ്ടാക്കുന്ന പൂക്കളിലേക്ക് ...                                 


- പൂത്തുലഞ്ഞു നിൽക്കുന്ന കണികൊന്ന

- വെളുപ്പാൻകാലത്തു പെരുമ്പിള്ളി അമ്പലത്തിൽ കണ്ടിരുന്ന ഇരുവാഷി മുല്ല

- തിരുമേനി പ്രസാദം തരുമ്പോൾ കിട്ടുന്ന ചെമ്പകത്തിന്റെ മാസ്മരഗന്ധം

- തഴുകിയുറക്കുന്ന രാത്രിമുല്ലയുടെ മത്തുപിടിപ്പിക്കുന്ന മണം




















-മുറ്റത്തു പൂമെത്ത വിരിക്കുന്ന പവിഴമല്ലിപ്പൂക്കൾ

- നക്ഷത്രപ്പൂക്കളുമായി ചിരി തൂകുന്ന ആകാശമുല്ലകൾ

- മണമുള്ള പൂക്കളുടെ രാജാവായ ഗന്ധരാജൻ

- തൊട്ടാൽ വാടുന്ന മൃദുലമായ തൊട്ടാവാടിപ്പൂക്കൾ

- പണ്ടെപ്പോഴോ കണ്ട ശീമകൊന്നക്കുലകൾ

-പൊട്ടിച്ചിരിക്കുന്ന, വൈവിധ്യമായ നിറങ്ങളിലുള്ള കിങ്ങിണിക്കൂട്ടങ്ങൾ














-ചുറ്റും ചുവപ്പു പടർത്തി, കണ്ടു മറന്ന സഖാക്കളെ ഓർമിപ്പിക്കുന്ന വാകപൂക്കൾ

- നൈർമല്യത്തിന്റെ നിറകുടമായ മുക്കുറ്റിപ്പൂക്കൾ, തുമ്പയും

- മലയാളിക്ക് ഏറെ പ്രിയമുള്ള ഗൗരീഗാത്ര തെങ്ങിൻപൂക്കുല

- തമിഴത്തിയെ ഓർമിപ്പിക്കുന്ന കനകാംബരപൂക്കൾ

- ചന്ദ്രനെ പ്രണയിക്കുന്ന ആമ്പൽപ്പൂക്കൾ

- വിടരാനായി സൂര്യനെ കാത്തിരിക്കുന്ന സൂര്യകാന്തിപ്പൂക്കൾ

- ദിവസവും എന്നെ മാടി വിളിക്കുന്ന പത്തുമണിപ്പൂക്കൾ












-പോണ്ടിയിലെ ഫ്രഞ്ചത്തെരുവുകളിൽ കാണുന്ന വയലറ്റ് കോളാമ്പിപ്പൂക്കൾ

- പൂക്കൾ ഇല്ലെങ്കിലും കണ്ണെത്താദൂരം വരെ പരന്നു കിടക്കുന്ന തേയിലക്കാടുകൾ

-കാടിന്റെ മനോഹാരിത ഉച്ചത്തിൽ വിളിച്ചോതുന്ന 'ഫ്ലെയിം ഓഫ് ദി ഫോറെസ്റ്' തീജ്വാലകൾ

- പ്രിംറോസിൽ തലയുയർത്തിനിൽക്കുന്ന 'നാഗലിംഗ' പൂക്കൾ

- എന്റെ തുറന്നിട്ട ജനാലയിൽ കൂടി നോക്കിയാൽ മിഴികളിലുടക്കുന്ന അപ്പൂപ്പൻതാടിയുടെ എരിക്കിൻപൂക്കൾ

- പണ്ട് ശ്രീപത്മത്തിൽ ഉണ്ടായിരുന്ന ചുവന്ന തൂക്കുചെമ്പരത്തികൾ

- അന്നാമ്മന്റിയുടെ വീട്ടിലെ റോസ് ബോഗെയിൻവില്ലപ്പൂക്കൾ

- മെയ്മാസപ്പുലരികളിൽ മാത്രം കാണാനാകുന്ന 'മേയ്ഫ്ലവർ'

- എവിടെ കണ്ടാലും ഞാൻ ചെവിയിൽ തിരുകാറുള്ള, എന്നിലെ യക്ഷിയെ ഓർമിപ്പിക്കുന്ന പാലപ്പൂക്കൾ

- വള്ളിയിൽ തൂങ്ങുന്ന കരിംകൂവളപ്പൂക്കൾ

- കാണുമ്പോൾ കൊഞ്ഞനം കുത്തി കാണിക്കുന്ന കൊരങ്ങൻ മൈലാഞ്ചി കുലകൾ

- മാണിക്യച്ചെമ്പഴുക്കയുടെ ബിസ്കറ്റിൻറെ മണമുള്ള ലാവെന്ഡർപൂക്കൾ

-എനിക്കേറെ പ്രിയപ്പെട്ട നിശീഥിനിയുടെ റാണി, നിശാഗന്ധിയുടെ വെണ്മയും ഉന്മാദമുണർത്തുന്ന ഗന്ധവും

- പൂ അല്ലെങ്കിലും മണപ്പുറത്തെ ശിവന് പ്രിയമുള്ള കൂവളത്തിൻ ഇലകളും...

ഇനിയുമുണ്ടാകാം!

ചില കാഴ്ചകളും ചില നറുമണങ്ങളും ചില ശബ്ദങ്ങളും ചില പാട്ടുകളും ചില കഥാപാത്രങ്ങളും ചില മനുഷ്യരും നമ്മളിൽ ഉണ്ടാക്കുന്ന ചലനം ഒരു പക്ഷെ നമ്മൾ ശ്രദ്ധിക്കാതെ പോകാം. പിന്നീടെപ്പോഴെങ്കിലും കാലം നമുക്ക് കാണിച്ചു തന്നേക്കാം! കൊഴിഞ്ഞു പോയ കാലത്തിന്റെ ഓർമ്മക്കായി!

ശരീരത്തിന് അസുഖം വന്നാൽ വളരെയധികം ശ്രദ്ധ കൊടുക്കുന്ന നമ്മൾ മനസിന് വരുന്ന അസുഖങ്ങളെ ഭ്രാന്തായി മാത്രമാണ് കാണുന്നത്. കുറച്ചെങ്കിലും ശ്രദ്ധിച്ചാൽ ഡിപ്രെഷൻ എന്ന നിശബ്ദ പാൻഡെമിക്ന്റെ കരാളഹസ്തങ്ങൾ നമ്മളിൽ വീഴില്ല.

മനസിന്റെ ചില്ലകളിൽ പൂക്കൾ വിടർത്തിയാലോ?🌸🌸🌸

ഒരു പക്ഷെ പൂത്തുലഞ്ഞാലോ മനസ്സും! 🤗🤗🤗💃

8 comments:

  1. Anonymous10:24 PM

    Beautifully written, Chettathi👍. Never knew you could write in Malayalam. I too start to ponder my best-loved flowers now.

    ReplyDelete
  2. Cool, Suni. Kurachu nerathekku nattil poyi vanna pole ..nostalgia

    ReplyDelete
  3. Why don't you stick to Angrezi, amma? Translation challenge ?

    ReplyDelete
    Replies
    1. Enakippolam Malayalam taan pudikkithu.

      Delete
  4. ഗൃഹാതുരത ഉണർത്തുന്ന എഴുത്ത്‌ . പോണ്ടിയിൽ മൂന്നു കൊല്ലം മുൻപ്പഠിച്ചിരുന്നു.യൂണിവേഴ്സിറ്റിയിൽ. ചേച്ചിടെ പ്രൊഫൈലിൽ കണ്ടു പോണ്ടിച്ചേരി.

    ReplyDelete
  5. Kadhakoottu8:05 AM

    മുങ്ങാംകുഴിയിലേക്കു പോയി തിരിച്ചുവന്നപ്പോൾ കിട്ടിയതൊക്കെ മനോഹരം

    ReplyDelete
  6. Ennile yakshiye ormipiikkunn- ethra manaoharamaya oru sathyam vilichu paranjirikkunnu. Enikkippozhum ormayundu UC yum X mas kalangalum Ojo Boardukalum.

    ReplyDelete
  7. Ennalum english padichittu malayalathil engane kalakkum ennu vicharichilla. Anyway, kollam tto.

    ReplyDelete