Friday, June 11, 2021

പോണ്ടിയിൽ, ഒരു ലോക്ക്ഡൗൺ കാലത്ത് !

ഇതൊരു കുഞ്ഞു കഥയാണ്.

ഇതിനു നിങ്ങൾക്കറിയാവുന്ന ആരെങ്കിലുമായി എന്തെങ്കിലും സാമ്യം തോന്നിയാൽ ഒരു പക്ഷെ നിങ്ങൾക്ക് തെറ്റിയതാകില്ല.

അപ്പൊ കഥയിലേക്ക് ....

ഞാനൊന്നു നോക്കി.😘....................അവൻ എന്നെയും നോക്കി!😍

ഇനി ആ നാൽപതു പേര് ഒന്നിച്ചു നോക്കുന്നുണ്ടോ എന്ന് ഞാൻ നോക്കി.

ഇല്ല.

നാൽപതില്ല !

ഒരു എട്ടു പത്തു പേരുണ്ടാകും.

അവരെല്ലാരും ഞങ്ങളെ ഒന്നിച്ചു നോക്കി. എല്ലാരും നോക്കിയപ്പോൾ എനിക്കൊരു സങ്കോചം!🤦🤦🤦പരിഭ്രമവും !

…..വീണ്ടും……🙆

ഞാനൊന്നു നോക്കി😘…....അവൻ എന്നെയും നോക്കി .....സ്നേഹത്തോടെ! പണ്ടത്തെ ആ കള്ളച്ചിരിയോടെ!🤗

ഞാൻ നോക്കുമ്പോൾ എന്നെ തന്നെ നോക്കി നിൽക്കുവാണ്.🤭🤭🤭

ആ ഇടത്തെ കവിളിലെ നുണക്കുഴി ഒക്കെ വച്ചുള്ള ആ ചിരിയിൽ ഞാൻ അങ്ങ് വീണു പോയി.🤗❤️🌈

ഹോ! പിന്നെ ഞാനൊന്നും നോക്കിയില്ല. എന്നെ പിന്നോട്ട് വലിക്കുന്ന എല്ലാ വികാരങ്ങളെയും അടക്കി ഒതുക്കി നിർത്തി, ആ പത്തു പേരെയും നോക്കാതെ ഞാൻ പറഞ്ഞു - "I agree. I completely agree!”🤩

ടെൻഷൻ ഉള്ളപ്പോൾ എനിക്ക് ഇംഗ്ലീഷെ വരൂ! 😏😏(അതൊരു രോഗമാണോ ഡോക്ടർ? സാധാരണ ആളുകൾക്ക് 'ഒബ്ര് മധുവെ മാടി'കൊണ്ടു വരുമ്പോളാണ് ആംഗലേയത്തിനോട് ഒരു പ്രതിപത്തി ഉത്ഭവിക്കുന്നത് എന്നാണ് പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ളത്. എനിക്കെന്താണവോ എങ്ങനെ? )

ചെക്കന് എന്നേക്കാൾ നല്ല പൊക്കം ഉള്ളതു കാരണം എനിക്ക് ഏന്തി വലിഞ്ഞു നോക്കേണ്ടി വന്നു. ഞാൻ എന്താ എങ്ങനെ കുള്ളി ആയി പോയെ ആവോ !

ആരെന്തു വിചാരിച്ചാൽ എനിക്കെന്താ!. ഇതെന്റെ കാര്യം!😏😌

ഞാൻ ഓക്കേ പറയാൻ നോക്കി നിന്ന പോലെ അവൻ എന്നെ കെട്ടിപിടിച്ചു പറഞ്ഞു .

Thank You Ammaaaaa! Thank You so much! I Love you!😍

പറയലും കഴിഞ്ഞു ആ ബൗൾ എടുത്തു പോകലും കഴിഞ്ഞു!

അപ്പോളും ആ പത്തു പേരും എന്നെ നോക്കി കുടുകുടെ ചിരിക്കുന്നുണ്ടായിരുന്നു!🤣🤣🤣

ഞാൻ സ്നേഹത്തിൽ  ചാലിച്ചെടുത്തുണ്ടാക്കിയ എന്റെ പഴംപൊരി കുഞ്ഞുങ്ങൾ!😋

അല്ല, എന്താ ഇപ്പൊ ഉണ്ടായേ!!!🤪🤔🧐🙃😳

1 comment:

  1. Entha ipo undaye reminds of Innocent. Ithrem humour sense okke undayirunno.

    ReplyDelete